ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട് നയിക്കുന്ന പദയാത്ര ആരംഭിച്ചു
പടിഞ്ഞാറങ്ങാടി : പിണറായി സർക്കാർ ജനദ്രോഹ നയങ്ങൾ നടപ്പിലാക്കുന്നുവെന്നും കേന്ദ്ര ഗവൺമെൻ്റ് പദ്ധതികൾ അട്ടിമറിക്കാൻ നിഗൂഢ നീക്കങ്ങൾ നടത്തുന്നുവെന്നും ആരോപിച്ച് ബിജെപി കപ്പൂർ മണ്ഡലം പ്രസിഡൻ്റ് ദിനേശൻ എറവക്കാട് നയിക്കുന്ന പദയാത്രയ്ക്ക് കൂനമ്മൂച്ചിയിൽ തുടക്കമായി.
ദേശീയ നിർവാഹക സമിതി അംഗം വി.രാമൻ കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി രമ എന്നിവർ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ പട്ടിത്തറ പഞ്ചായത്തിന്റെ സമാപന സമ്മേളനം ആലൂരിൽ നടന്നു. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് പൊതുയോഗം ഉദ്ഘാടനം ചെയ്തു.
എസ് സി മോർച്ച സംസ്ഥാന സെക്രട്ടറി കെ വി ദിവാകരൻ, മേഖല ഉപാധ്യക്ഷൻ എം പി മുരളി, കെ നാരായണൻ കുട്ടി, രതീഷ് തണ്ണീർക്കോട്, കെ.സി കുഞ്ഞൻ, വിഷ്ണു മലമക്കാവ്, ടി.വി സുരേന്ദ്രൻ, മണികണ്ഠൻ വാഴയിൽ, ലിനീഷ് അരിക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. ഫെബ്രുവരി 2 വരെ മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളിൽ പദയാത്ര നടക്കും.