KERALA
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
കൂറ്റനാട് : വാവന്നൂർ സ്കൂളിന് സമീപം ബസ് സ്കൂട്ടിയിൽ ഇടിച്ച് സ്ത്രീ മരണപ്പെട്ടു. ബുധനാഴ്ച രാവിലെ 12. 30നാണ് അപകടം. കൂറ്റനാട് വാവന്നൂർ തയ്യിൽ മോഹനന്റെ ഭാര്യ പത്മിനിയാണ് (54) മരിച്ചത്. പത്മിനിയുടെ തലയിലൂടെ ബസിന്റ ചക്രം കയറി ഇറങ്ങുകയായിരുന്നെന്ന് നാട്ടുക്കാർ പറഞ്ഞു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പട്ടാമ്പിയിലേക്ക് കൊണ്ടുപോയി.