തവനൂർ പോസ്‌റ്റോഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം (POPSK) ബുധനാഴ്ച കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നാടിനു സമർപ്പിക്കും
(Ai generated image)
തവനൂർ: പൊന്നാനി ലോകസഭ മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങൾക്ക് എളുപ്പത്തിൽ പാസ്സ്പോർട്ടും അനുബന്ധ സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ തവനൂർ പോസ്‌റ്റോഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം (POPSK) നാളെ 08.07.2026 ന് രാവിലെ 11.15 ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി നാടിനു സമർപ്പിക്കും. പൊന്നാനി ലോക്സഭ അംഗം എം. പി അബ്ദുസ്സമദ് സമദാനി എം പി, തവനൂർ, പൊന്നാനി, കോട്ടക്കൽ, തിരൂർ, താനൂർ, തിരൂരങ്ങാടി, തൃത്താല എന്നീ നിയോജക മണ്ഡലങ്ങളിലെ എം.എൽ.എ മാർ, വിദേശകാര്യ വകുപ്പിന്റെയും തപാൽ വകുപ്പിന്റെയും ഉന്നത ഉദ്യോഗസ്ഥർ, മലപ്പുറം ജില്ലാ കളക്ടർ, ജില്ലാ പോലിസ് മേധാവി എന്നിവരും ചടങ്ങിൽ പങ്കെടുക്കും. ഇനി ഓൺലൈൻ ആയി പാസ്സ്പോർട്ടിനും അനുബന്ധ സേവനങ്ങൾക്കും അപേക്ഷ സമർപ്പിക്കുമ്പോൾ തവനൂർ പോസ്‌റ്റോഫീസ് പാസ്പോർട്ട് സേവാ കേന്ദ്രം തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.