പൊലീസ് സേനയിലെ കൊവിഡ് വ്യാപനം; പൊലീസ് മേധാവിക്ക് കത്തയച്ച് അസോസിയേഷൻ
സംസ്ഥാനത്തെ പൊലീസ് സേനയിലെ കൊവിഡ് വ്യാപനത്തിൽ പൊലീസ് മേധാവിക്ക് കത്തയച്ച് പൊലീസ് അസോസിയേഷൻ. കൊവിഡ് വ്യാപനം ആഭ്യന്തര സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. അടിയന്തര ഘട്ടങ്ങളിൽ ഒഴികെ വാഹന പരിശോധന ഒഴിവാക്കണണെന്നും പൊതുജനങ്ങൾ പരാതികൾ പരമാവധി ഓൺലൈൻ വഴി സമർപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.
സംസ്ഥാനത്തെ പൊലീസ് സേനയിലെ കൊവിഡ‍് ബാധിതരുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ്. ഈ സാഹചര്യത്തിലാണ് അസോസിയേഷൻ ഇടപെടൽ. ഗർഭിണികളെയും, രണ്ട് വയസിൽ താഴെയുള്ള കുട്ടികളുള്ള വനിതാ പൊലീസുകാരെയും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് പൊലീസ് അസോസിയേഷൻ അയച്ച കത്തിൽ പറയുന്നു. ഗുരുതര രോഗമുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും അടിയന്തര സ്വഭാവമില്ലാത്ത സ്ക്വാഡിലുള്ളവരെ സ്റ്റേഷൻ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്നും പൊലീസ് അസോസിയേഷൻ ആവശ്യപ്പെടുന്നു.സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുയാണ്.