Local newsPONNANI

പൊന്നാനിയിൽ തെരുവുനായ ശല്യം രൂക്ഷം; തെരുവുനായ്ക്കളെ പേടിച്ചിട്ട് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യം.

പൊന്നാനിയിൽ തെരുവു നായ ശല്യം രൂക്ഷമാകുന്നു.പൊന്നാനി പള്ളപ്രം, മൃതശിശു ആശുപത്രി പരിസരം, മരക്കടവ്, തൃക്കാവ്, ചന്തപ്പടി, ചമ്രവട്ടം ജംഗ്ഷൻ, കോട്ടത്തറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നതു ജനങ്ങൾക്കു ഭീഷണിയാകുകയാണ്.ഇരു ചക്രവാഹനങ്ങള്‍ക്കു മുന്നില്‍ തെരുവുനായകള്‍ ചാടി അപകടങ്ങളും നിത്യ സംഭവമാണ്. പള്ളപ്പ്രം – കൊല്ലൻപ്പടി റോഡ്, ചന്തപ്പടിയിൽ നിന്നും ചാണറോഡ് വഴി അങ്ങാടി, ചമ്രവട്ടം ജംഗ്ഷൻ – നരിപറമ്പ് റോഡ്, കർമ്മറോഡ് തുടങ്ങിയ സ്ഥലങ്ങളിൽസന്ധ്യമയങ്ങിയാൽ നടന്നുപോകുവാൻ ആളുകൾ ഭയക്കുകയാണ്. വാഹന യാത്രക്കാർക്കും, കാൽനട യാത്രക്കാർക്കും ഭീഷണിയായിരിക്കുന്ന തെരുവ്നായ ശല്യത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button