പ്രതിഷേധം ഫലം കാണുന്നു. ബസ്സുകൾ പൊന്നാനി സ്റ്റാന്റ് വരെ ഓടി തുടങ്ങി
പൊന്നാനി: ഗുരുവായൂരിൽ നിന്നും പുത്തൻപള്ളി വഴി പൊന്നാനി സ്റ്റാന്റിലേക്ക് പെർമിറ്റുള്ള ബസ്സുകൾ കുണ്ടുകടവ് ജംഗ്ഷനിൽ വെച്ച് ട്രിപ്പ് അവസാനിപ്പിക്കുന്നു എന്ന പരാതിയിൽ നടപടി സ്വീകരിക്കാത്ത മോട്ടോർ വാഹന വകുപ്പിന്റെ അനാസ്ഥക്കെതിരെ കേരള പ്രവാസി സംഘം പൊന്നാനി ഏരിയ കമ്മിറ്റി നിരവധി പ്രതിഷേധങ്ങളും അവസാനം മന്ത്രി തലത്തിൽ വരെ എത്തിയിരുന്നു.കഴിഞ്ഞ 20 വർഷത്തിലധികമായി ബസ്സുകൾ ട്രിപ്പുകൾ മുടക്കുന്ന സ്ഥിതി തുടർന്നുകൊണ്ടിരുന്ന സാഹചരാത്തിലായിരുന്നു. പ്രവാസി സംഘം സമരം ഏറ്റെടുത്തത്, തെളിവുകൾ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ജോയിന്റ് ആർ ഡി ഒ യുടെ നേതൃത്വത്തിൽ ശക്തമായ പരിശോധന നടത്തുകയും. ബസ്റ്റാന്റ വരെ പോകാത്ത വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ പെർമിറ്റ് കട്ട് ചെയ്യുന്ന വിധത്തിൽ കർശന നടപടി കൈകൊള്ളുമെന്ന് പൊന്നാനി ജോ: ആർ ടി ഒ ജെസ്റ്റിൻ പറഞ്ഞുഇനി മുതൽ ട്രിപ്പുകൾ മുടക്കുന്ന വർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും , എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധന തുടർന്ന് നടത്തുമെന്നും ജോ ആർ ടി ഒ പറഞ്ഞുജോ: ആർ ടി ഒ ക്ക് പുറമെ എ എം വി ഐ മാരായ മുഹമ്മദ് അശ്റഫ് അഖിലേശ് എന്നിവരും പരിശോധനക്ക് നേതൃത്വം നൽകിയാത്രക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരവും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ശക്തമായ ഇടപെട ൽ നടത്തിപ്പിക്കാനും അതിന്റെ ഭാഗമായി 20 വർഷത്തെ പൊതുജന പോരാട്ടത്തിനാണ് പരിഹാരമാകുന്നത്. ഇതിന് പിന്നിൽ ശക്തമായി ഒരു വർഷത്തോളമായി ഇടപെടൽ നടത്തിയ കോളപ്രവാസി സംഘം പൊന്നാനി ഏരിയ കമ്മറ്റിയുടെ ഇടപെടൽ ഫലം കണ്ടതിൽ ഏറെ സന്തോഷമുണ്ടന്ന് നേതാക്കൾ പറഞ്ഞു.സംഘടനയുടെ ജില്ല എക്സിക്യൂട്ടീവ് അഡ്വ: എം കെ സുരേഷ് ബാബു, ഏരിയ പ്രസിഡണ്ട് സക്കരിയ . സെക്രട്ടറ മൻസൂറലി മാറഞ്ചേരി പൊന്നാനി ഏരിയ ട്രഷറർ മുസ്തഫ എന്നിവർ പറഞ്ഞു.ശ്രീരാജ്. ഏരിയ കമ്മറ്റി അംഗം സി പി സക്കീർ .ഇഴുവത്തിരുത്തി വില്ലേജ് പ്രസിഡന്റ് ഷജീർ നാലകത്ത് എന്നിവരും നിരന്തരം ഇടപെടലുകൾ നടത്തി.യാത്രക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരവും ബന്ധപ്പെട്ട വകുപ്പിന്റെ അനാസ്ഥക്ക് അറുതിയുമാകുന്ന 20 വർഷത്തെ പൊതുജന പോരാട്ടത്തിനാണ് പരിഹാരമാകുന്നത്.