PONNANI

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ കോൺഗ്രസ് പ്രതിഷേധിച്ചു

പൊന്നാനി:പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം കഴിഞ്ഞപ്പോൾ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില വർധിപ്പിച്ച നരേന്ദ്രമോദി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് സമാപനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി ടി കെ അഷറഫ് കുറ്റപ്പെടുത്തി.കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ അധ്യക്ഷ വഹിച്ചു. സി ജാഫർ ,പ്രദീപ് കാട്ടിലായിൽ, എം രാമനാഥൻ, എൻ പി നബിൽ,മുനീർ മാറഞ്ചേരി, കെപി സോമൻ, അബു കാളമ്മൽ, എം ഫസലു, എം കെ റഫീഖ്, മജീദ് മാറഞ്ചേരി,എം അമ്മുക്കുട്ടി എന്നിവർ പങ്കെടുത്തു സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button