CHANGARAMKULAM

മൊബൈല്‍ ഷോപ്പ് ഉടമയുടെ അവസരോചിതമായ ഇടപെടല്‍’

നഷ്ടപ്പെട്ട വിലകൂടിയ സ്മാര്‍ട്ട് ഫോണ്‍ ഉടമക്ക് തിരിച്ച് കിട്ടി

ചങ്ങരംകുളം:മൊബൈല്‍ ഷോപ്പ് ഉടമയുടെ അവസരോചിതമായ ഇടപെടലിലൂടെ നഷ്ടപ്പെട്ട വിലകൂടിയ സ്മാര്‍ട്ട് ഫോണ്‍ ഉടമക്ക് തിരിച്ച് കിട്ടി.രണ്ട് ദിവസം മുമ്പാണ് മൂതൂര്‍ സ്വദേശിയായ കമറുദ്ധീന്റെ റെഡ് മി 15C സ്മാര്‍ട്ട്ഫോണ്‍ യാത്രക്കിടയില്‍ എടപ്പാളില്‍ വെച്ച് നഷ്ടപ്പെട്ടത്.മൊബൈല്‍ നഷ്ടപ്പെട്ട വിവരം യുവാവ് പ്രദേശത്തെ മൊബൈല്‍ ഷോപ്പ് ഉടമകളെ അറിയിക്കുകയും പൊന്നാനി പോലീസിന് പരാതി നല്‍കുകയും ചെയ്തിരുന്നു.ഇതിനിടെയാണ് ശനിയാഴ്ച കാലത്ത് ചങ്ങരംകുളത്ത് പ്രവര്‍ത്തിക്കുന്ന വി കണക്റ്റ്എന്ന മൊബൈല്‍ ഷോപ്പില്‍ മറ്റൊരു യുവാവ് മൊബൈല്‍ ലോക്ക് പൊട്ടിക്കാന്‍ എത്തിച്ചത്.സംശയം തോന്നിയ ജീവനക്കാന്‍ നടത്തിയ പരിശോധനയില്‍ രണ്ട് ദിവസം മുമ്പ് നഷ്ടപ്പെട്ട ഫോണ്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്തു.മൊബൈല്‍ കൊണ്ടുവന്ന യുവാവിനെ വിളിച്ച് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ വീണ് കിട്ടിയതാണെന്ന മറുപടിയാണ് ലഭിച്ചത്‌.തുടര്‍ന്ന് മൊബൈലിന്റെ ഉടമയെ വിളിച്ച് വിവരം പറയുകയും ഉടമയെ വിളിച്ച് വരുത്തി ചങ്ങരംകുളം പോലീസിന്റെ സാനിധ്യത്തില്‍ ഷോപ്പ് ഉടമ ഷഹദ് തന്നെ ഫോണ്‍ കൈമാറുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button