കാലടിയിൽ “മഴയെത്തും മുൻപേ “
കാലടി ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടപ്പിലാക്കുന്ന മഴക്കാല പൂർവ്വ ശുചീകരണം “മഴയെത്തും മുൻപേ ” പദ്ധതിക്ക് കണ്ടനകം ബീവറേജ് ജംഗ്ഷനിൽ തുടക്കം കുറിച്ചു. നിയുക്ത തവനൂർ എം. എ ൽ. എ അഡ്വ. വി. എസ്. ജോയി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുബസിറ സിറാജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന പി , വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ നൂർജഹാൻ അസ്ലം,ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. വി. സലിം,വാർഡ് മെമ്പർമാരായ നൗഫൽ തണ്ടിലം,ദേവി, നബീൽ, സന്ധ്യ ടീച്ചർ, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ശ്രീജിത്ത്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനീഷ്, ആരോഗ്യ പ്രവർത്തകർ, മറ്റു പഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.