ഫലപ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ച് പൂക്കരത്തറ ദാറുൽ ഹിദായ സ്കൂൾ
എടപ്പാൾ: 2025-26 എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം വന്ന ദിവസം തന്നെ, മണിക്കൂറുകൾക്കുള്ളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും അനുമോദിച്ചു കൊണ്ട് എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഹയർസെക്കൻഡറി സ്കൂൾ വീണ്ടും ചരിത്രം കുറിച്ചു. പ്രസ്തുത പരിപാടിക്ക് ഹെഡ്മാസ്റ്റർ അബ്ദുൽ സലാം സ്വാഗതം പറഞ്ഞു. തവനൂർ മണ്ഡലം നിയുക്ത എം.എൽ.എ വി.എസ് ജോയ് ഉദ്ഘാടനം ചെയ്ത പരുപാടിയിൽ സ്കൂൾ മാനേജർ കെ.എസ്.കെ തങ്ങൾ അധ്യക്ഷനായി. ചടങ്ങിൽ ദാറുൽ ഹിദായ സെക്രട്ടറി പി.വി . മുഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗായത്രി, എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്റ ജലീൽ, ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് പ്രിൻസിപ്പൽ കെ .എം . ബെൻഷ, പി.ടി.എ പ്രസിഡന്റ് കെ.വി. മുഹമ്മദ് ലൈസ്, വാർഡ് മെമ്പർ ശോഭിക ശിവകുമാർ പി.ടി.എ വൈസ് പ്രസിഡന്റ് സൈതുമുഹമ്മദ് എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ച് ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ ആയിരത്തിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഡെപ്യൂട്ടി എച്ച്.എം സൈദലവി മാസ്റ്റർ നന്ദി പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും, രാജ്യപുരസ്കാർ ജേതാക്കൾക്കും
എൻ.എം.എം.എസ് സ്കോളർഷിപ് നേടിയവർക്കും ചടങ്ങിൽ വെച്ച് പ്രത്യേകം പുരസ്കാരങ്ങൾ നൽകി ആദരിച്ചു.