PONNANI

പൊന്നാനിയിൽ അത്യപൂർവ മത്സ്യങ്ങൾ
വലയിൽ

പൊന്നാനി : നിരവധി രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയ അത്യപൂർവ ഓഷ്യൻസൺ (Ocean Sunfish) മത്സ്യങ്ങൾ പൊന്നാനിയിൽനിന്ന് പോയ മീൻപിടിത്തക്കാരുടെ വലയിൽ കുടുങ്ങി. അലീഫ് എന്ന ബോട്ടിലുള്ളവർക്കാണ് പന്ത്രണ്ടോളം ഓഷ്യൻസൺ മത്സ്യങ്ങൾ
ലഭിച്ചത്. ഇതിൽ മൂന്നെണ്ണത്തിന് അൻപത് കിലോയിലേറെ തൂക്കംവരും. ബാക്കിയുള്ളവയ്ക്ക് 25 കിലോയിലേറെയും. ലോകത്തിൽ ഏറ്റവും ഭാരം കൂടിയ അസ്ഥിയുള്ള മൽസ്യങ്ങളിൽ പെടുന്നവയാണിവ. മൂപ്പെത്തിയാൽ 240 മുതൽ 2000 കിലോവരെ തൂക്കം വരുന്നതാണ് ഇവ. കോമൺ കോമൺ മോല (മോല മോല) എന്നിങ്ങനെയും അറിയപ്പെടും.

ഉഷ്ണമേഖല, മിതശീതോഷ്ണ മേഖല എന്നിവിടങ്ങളിലാണ് കൂടുതലായി ഇവയെ കാണപ്പെടുന്നത്. തലയും വാലും ഒരു പോലെ തോന്നുന്ന ഇവയുടെ ശരീരം പരന്ന രീതിയിലാണ്.
മീൻപിടിക്കുമ്പോൾ വലയിൽ കുടുങ്ങി നാശനഷ്ടം വരുത്തുന്ന കടൽച്ചൊറിയാണ് ഓഷ്യൻസൺ മത്സ്യങ്ങളുടെ പ്രധാനഭക്ഷണം. അതുകൊണ്ട് യൂറോപ്യൻ രാജ്യങ്ങളിൽ ഓഷ്യൻസൺ ഫിഷിനെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ ജപ്പാൻ, കൊറിയ, തായ്വാൻ എന്നിവിടങ്ങളിൽ ഈ മത്സ്യം രുചികരമായ ഭക്ഷണത്തിന്റെ ഭാഗമാണ്.

കൂടുതൽ മുട്ടകൾ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ ഇനത്തിലെ പെൺവർഗം. ഒരേസമയം മുപ്പതുകോടി മുട്ടകൾ ഇടാൻ ഇവക്ക് കഴിയും. കടൽ സിംഹങ്ങൾ, കൊലയാളി തിമിംഗലങ്ങൾ, സ്രാവുകൾ എന്നിവരാണ് ഇവയെ കടലിൽ ഭക്ഷിക്കുന്നത്.

കടൽച്ചൊറിയെ കൂടാതെ, ചെറിയ മത്സ്യങ്ങൾ മത്സ്യ ലാർവകൾ, കണവകൾ, ക്രഷ്യൻ എന്നിവയാണ് ഓഷ്യൻസൺ മത്സ്യങ്ങളുടെ പ്രധാന ഭക്ഷണം. കൗതുകരമായ ഒരു വസ്തുത കടലിൽ കാണുന്ന ഈൽ പുല്ലും ഈ കടൽ വേട്ടക്കാരായ ഓഷ്യൻസൺ മൽസ്യങ്ങൾ കഴിക്കും എന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button