BREAKING NEWSLATEST NEWSPONNANIUPDATES
പൊന്നാനി കടവനാട് സ്കൂൾളിലെ കുട്ടികളുമായി പോകുന്ന വാഹനം അപകടത്തിൽപ്പെട്ടു രണ്ടു വിദ്യാർത്ഥിനികൾക്കും ഡ്രൈവർക്കും പരിക്ക്..
പുതുപൊന്നാനി എം ഐ ഗേൾസ് സ്കൂളിനു വേണ്ടി സർവീസ് നടത്തുന്ന സ്വകാര്യ വ്യക്തിയുടെ ബസ്സാണ് പൊന്നാനി കടവനാട് വെച്ച് അപകടത്തിൽ പെട്ടത്..അപകടത്തിൽ സ്കൂളിലെ വിദ്യാർഥിനികളായ സയാന (ക്ലാസ്സ്8), ഹന്ന (ക്ലാസ്സ്7) എന്നിവർക്കും ബസ്സ് ഡ്രൈവർക്കുമാണ് പരിക്ക് പറ്റിയത്.
ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആരുടേയും പരിക്ക് ഗുരുതരമല്ല.. വിവരം അറിഞ്ഞു അധ്യാപകരും, പിടിഎ ഭാരവാഹികളും, രക്ഷിതാക്കളും ആശുപത്രിയിൽ എത്തിയിരുന്നു..