BREAKING NEWSLATEST NEWSPUBLIC INFORMATION
ഗ്യാനേഷ് കുമാർ രാജിവെക്കണം; എടപ്പാളിൽ ഡി.വൈ.എഫ്.ഐ നൈറ്റ് മാർച്ച്
എടപ്പാൾ | ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ എടപ്പാൾ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.എടപ്പാൾ ജങ്ഷനിൽ നടന്ന മാർച്ചിന് ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എ. സിദ്ധീഖ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. ആർ. ഗായത്രി, ബിജു കുണ്ടയാർ, സന്ദീപ് വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.