CHANGARAMKULAMLATEST NEWSLocal news
ലഹരി വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിച്ചു
ചങ്ങരംകുളം : സംസ്ഥാന സർക്കാർ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മൂക്കുതല പ്രീ മെട്രിക് ഹോസ്റ്റലിൽ സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷാചരണം 2026 ന്റെ ഭാഗമായി കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റമീന ഇസ്മായിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സംഗീതരാജൻ അധ്യക്ഷത വഹിച്ചു. നന്നമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ മുഖ്യ അതിഥിയായി.പൊന്നാനി സിവിൽ എക്സൈസ് ഓഫീസർ രാഹുൽ PK ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു. ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസർ ദേവദാസ് സ്വാഗതവും ഹോസ്റ്റൽ വാർഡൻ ജലജ നന്ദിയും പറഞ്ഞു.