LATEST NEWSLocal newsUPDATES
ദേശീയ സാഹിത്യോത്സവ്: പ്രതിഭകളെ ആദരിച്ചു
കക്കിടിപ്പുറം: ഇരുപത്തിയാറ് സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പ്രതിഭകൾ മാറ്റുരച്ച ദേശീയ സാഹിത്യോത്സവിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്ഥാപന ഭാരവാഹികളും നാട്ടുകാരും ചേർന്ന് ആദരിച്ചു. കഴിഞ്ഞ ഒക്ടോബർ 2, 3, 4 തീയതികളിൽ ചെന്നൈയിൽ വെച്ച് നടന്ന ദേശീയ സാഹിത്യോത്സവിലാണ് ദലാഇലുൽ ഖൈറാത്ത് വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവെച്ച് നാടിന് അഭിമാനമായത്.ചെന്നൈയിൽ വെച്ച് നടന്ന മത്സരത്തിൽ സീനിയർ വിഭാഗം അറബിക് കാലിഗ്രഫിയിൽ ഇർഫാൻ കെ.പി. രണ്ടാം സ്ഥാനം നേടിയതോടൊപ്പം,
ജൂനിയർ വിഭാഗം ഐഡിയത്തോൺ മത്സരത്തിൽ സയ്യിദ് തമീം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ദേശീയ തലത്തിലെ ഈ തിളക്കമാർന്ന നേട്ടത്തിന് അർഹരായ വിദ്യാർത്ഥികളെ സ്ഥാപന ഭാരവാഹികളും നാട്ടുകാരും സഹപാഠികളും ചേർന്ന് അനുമോദിച്ചു.