MALAPPURAM

പൊന്നാനിയില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി; നാലുപേരില്‍ ഒരാളെ രക്ഷപ്പെടുത്തി.

മലപ്പുറം പൊന്നാനിയിൽ ഫൈബർ ബോട്ട് മറിഞ്ഞ് അപകടം. പൊന്നാനി മുക്കാടി സ്വദേശി കുഞ്ഞൻമ്മാരെ ബീരാന്റെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് മത്സ്യ ബന്ധനത്തിനിടെ ആഴക്കടലിൽ വെച്ച് മറിഞ്ഞത്. ഇബ്രാഹിം, ബീരാൻ,  മുഹമ്മദലി, ഹംസക്കുട്ടി എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ഹംസക്കുട്ടിയെ രക്ഷിച്ചു.മറ്റ് മൂന്നു പേരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്.
കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട് . ശനിയാഴ്ച വരെയാണ് മത്സ്യബന്ധനത്തിന് നിരോധനം. നിലവില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ വൈകിട്ടോടെ അടുത്തുള്ള തീരത്ത് തിരിച്ചെത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button