ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി: കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി; എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി
ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചു പണി. കേരളത്തിൽ നിന്ന് 2 പേർ ദേശീയ സെക്രട്ടറിമാരാകും. അനിൽ ആന്റണി, കെ സുരേന്ദ്രൻ എന്നിവർ ദേശീയ സെക്രട്ടറിമാരാകും.ബി.ജെ.പി. പുനസംഘടനയിൽ ഭാരവാഹി പട്ടിക പുറത്തിറക്കി. 13 വൈസ് പ്രസിഡന്റുമാര്‍, എട്ട് ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരാണ് പുതിയതായി പട്ടികയിലുള്ളത്.അനില്‍ ആന്‍റണി നിലവിൽ ദേശീയ സെക്രട്ടറിയായി തുടരും. ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റി. ബി.എല്‍.സന്തോഷ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. പീയുഷ് ഗോയലിനെ ദേശീയ ട്രഷററായി നിയമിച്ചു.ഹേമന്ത് ജോഷി യുവമോർച്ച അധ്യക്ഷനാകും. വസുന്തര രാജെ സിദ്ധ്യ ഉപാധ്യക്ഷ. രാം മാധവ് ബിജെപി ഉപാധ്യക്ഷനാകും. സ്മൃതി ഇറാനി ദേശീയ ജനറല്‍ സെക്രട്ടറിയാകും.അനില്‍ ആന്‍റണി നിലവിൽ ദേശീയ സെക്രട്ടറിയായി തുടരും. ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റി.ബി.എല്‍.സന്തോഷ് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. പീയുഷ് ഗോയലിനെ ദേശീയ ട്രഷററായി നിയമിച്ചു. ഹേമന്ത് ജോഷി യുവമോർച്ച അധ്യക്ഷനാകും. വസുന്തര രാജെ സിദ്ധ്യ ഉപാധ്യക്ഷ. രാം മാധവ് ബിജെപി ഉപാധ്യക്ഷനാകും. സ്മൃതി ഇറാനി ദേശീയ ജനറല്‍ സെക്രട്ടറിയാകും.കെ. സുരേന്ദ്രന് പുതിയ ചുമതല: കേരള സംസ്ഥാന പ്രസിഡന്റ് പദവിയിൽ ദീർഘകാലം പ്രവർത്തിച്ച കെ. സുരേന്ദ്രനെ ദേശീയ തലത്തിലേക്ക് ഉയർത്തി.അബ്ദുള്ളക്കുട്ടിക്ക് സ്ഥാനം നഷ്ടമായി: ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് തുടർന്നിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയെ ഇത്തവണത്തെ പുതിയ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.അനിൽ ആന്റണി തുടരും: ദേശീയ സെക്രട്ടറിയായി മുൻപ് നിയമിതനായ അനിൽ ആന്റണി അതേ പദവിയിൽ തുടരും.കേരളത്തിലെ രാഷ്ട്രീയ ചലനങ്ങൾക്കും ബിജെപിയുടെ വരാനിരിക്കുന്ന സംഘടനാ പ്രവർത്തനങ്ങൾക്കും പുതിയ ഭാരവാഹി നിർണയം വലിയ പ്രാധാന്യമാണ് നൽകുന്നത്