BREAKING NEWSKERALALATEST NEWSPOLITICSUPDATES

ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല; ബിജെപിക്കെതിരെ നടൻ ദേവൻ

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ചത് വലിയ റെസ്പോൺസ്.സംസ്ഥാനത്ത് ഇപ്പോഴുള്ളത് രാഷ്ട്രീയവൽക്കരിച്ച ഭീകരവാദം. ഇതിനെ നേരിടുന്നതിൽ ബിജെപി നേതൃത്വം പരാജയം. അതുകൊണ്ടാണ് പാർട്ടിവിട്ടത്. തൻറെ പഴയ പാർട്ടി പുനരുജീവിപ്പിച്ച് ജനങ്ങൾക്ക് ഒപ്പം നിൽക്കുമെന്നും ദേവൻ വ്യക്തമാക്കി.തൃശ്ശൂരും പുതുക്കാടും അസംബ്ലി സീറ്റുകൾ വാഗ്ദാനം ചെയ്തു. അവസാനഘട്ടത്തിൽ തന്നെ മാറ്റി മറ്റു സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചു. കാര്യങ്ങൾ ചർച്ച ചെയ്യാൻ രാജീവ് ചന്ദ്രശേഖരനെ ബന്ധപ്പെട്ടിട്ടും പ്രതികരണം ഉണ്ടായില്ല.. എന്താണ് താന്‍ ചെയ്യേണ്ടത് എന്ന് ആരും പറഞ്ഞില്ല. തന്റെ അഭിപ്രായങ്ങള്‍ കേട്ടതുമില്ല. നേതൃത്വങ്ങളെ ബന്ധപ്പെടാന്‍ നിരവധി തവണ ശ്രമിച്ചിട്ടുണ്ടും ഫലമുണ്ടായില്ലെന്നും ദേവന്‍ പറയുന്നു.ഒരു സ്ഥാനത്തിന് വേണ്ടി വന്ന വ്യക്തിയല്ല താന്‍. അതുകൊണ്ടുതന്നെ കടിച്ചുതൂങ്ങി നില്‍ക്കാന്‍ സാധിക്കില്ല. ഇയാള്‍ ആരാണ് എന്ന് അവര്‍ മനസിലാക്കണ്ടേ. വര്‍ക്ക് ചെയ്യാന്‍ ഒരു സംവിധാനം ഉണ്ടാക്കണം. പ്രവര്‍ത്തിക്കാന്‍ ഒരു സ്‌പെയ്‌സ് വേണം. അതില്ലാതെ ആര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല എന്നും നടന്‍ ദേവന്‍ വ്യക്തമാക്കി.ജനങ്ങള്‍ക്ക് എന്നെ വിശ്വാസമാണ്. എന്റെ പാര്‍ട്ടിയെ വിശ്വാസമില്ല. 2021ല്‍ താനും അമിത് ഷായും മാത്രം ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. കെപിപി-ബിജെപി ലയനം തീരുമാനിച്ചു. ഏത് സീറ്റ് വേണം എന്നാണ് അമിത് ഷാ ചോദിച്ചത്. ഒരു സീറ്റിന് വേണ്ടിയല്ല തന്റെ പാര്‍ട്ടിയെ ലയിപ്പിക്കുന്നത് എന്ന് വിശദീകരിച്ചുകൊടുത്തു. തെറ്റിദ്ധരിക്കപ്പെട്ട ബിജെപിയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തനിക്ക് ഒരു സ്ഥാനം വേണമെന്നും താന്‍ അമിത് ഷായോട് പറഞ്ഞുവെന്നും ദേവന്‍ വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button