EDAPPALLATEST NEWSLocal newsMALAPPURAMSocialUPDATES

പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ വനിതാ പഞ്ചവാദ്യ സംഘം, പഞ്ചവാദ്യം അവതരിപ്പിക്കും.

എടപ്പാൾ : സോപാനം സ്കൂളിന്റെ വനിതാ പഞ്ചവാദ്യ സംഘത്തിന് കേരളത്തിന് പുറത്തുള്ള വേദിയിൽ പഞ്ചവാദ്യം അവതരിപ്പിക്കാൻ ക്ഷണം. പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ വനിതാ പഞ്ചവാദ്യ സംഘം, പഞ്ചവാദ്യം അവതരിപ്പിക്കും. സൗത്ത് സോൺ കൾച്ചറൽ സെന്റർ ആണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പോണ്ടിച്ചേരിയുടെ ഓഗസ്റ്റ് 15 നു നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡിലും ഒപ്പം അതിനുശേഷം നടക്കുന്ന ആഘോഷ പരിപാടിയുടെ അരങ്ങിലും വനിതാ പഞ്ചവാദ്യം നടത്താനാണ് സോപാനം സ്കൂളിലെ വനിതാ പഞ്ചവാദ്യ സംഘത്തിന് ക്ഷണം ലഭിച്ചിട്ടുള്ളത്. ഒപ്പം ഫ്രഞ്ച് ഭരണത്തിൽ നിന്ന് പോണ്ടിച്ചേരി സ്വാതന്ത്ര്യം നേടിയ ഓഗസ്റ്റ് 16 നു വൈകിട്ട് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിലും സോപാനം സ്കൂൾ ടീം വനിതാ പഞ്ചവാദ്യം അവതരിപ്പിക്കും. ഇതിനായി ഓഗസ്റ്റ് 14 നു രാവിലെ സംഘം എടപ്പാളിൽ നിന്ന് പോണ്ടിച്ചേരി കാരയ്ക്കലിലേക്ക് യാത്ര തിരിക്കും. 15 പഞ്ചവാദ്യ കലാകാരികളാണ് ഈ സംഘത്തിൽ ഉള്ളത്. പോണ്ടിച്ചേരി കാരയ്ക്കൽ ബീച്ചിലാണ് സ്വാതന്ത്ര്യ ദിന പരേഡും വനിതാ പഞ്ചവാദ്യവും അരങ്ങേറുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button