LATEST NEWSLocal newsSocial
റബീഉൽ അവ്വൽ മാസത്തിന് തുടക്കമായി; നബിദിനം ഓഗസ്റ്റ് 25 ന്
കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ (വെള്ളി) റബീഉൽ അവ്വൽ ഒന്നായും അതനുസരിച്ച് ഓഗസ്റ്റ് 25ന് (ചൊവ്വ) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി എന്നിവർ അറിയിച്ചു