AccidentLATEST NEWSSocial
സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു
കൊച്ചി : മഞ്ഞുമ്മലിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റുചെയ്ത ശേഷം യുവാവ് പുഴയിൽചാടി മരിച്ചു. കളമശ്ശേരി സ്വദേശി ആന്റണി ഡാനിയേലാണ് (25) വ്യാഴാഴ്ച രാവിലെ ജീവനൊടുക്കിയത്. സുഹൃത്തുക്കൾ മാത്രമുള്ള സ്വകാര്യ അക്കൗണ്ടിലാണ് യുവാവ് വീഡിയോ പോസ്റ്റുചെയ്തിരിക്കുന്നത്. ചെറുപ്പകാലത്തുണ്ടായ ചില സംഭവങ്ങൾ മാനസിക പ്രയാസം ഉണ്ടാക്കുന്നതായാണ് വീഡിയോയിൽ പറയുന്നത്. മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും വീഡിയോയിലുണ്ട്.ഫയർ ഫോഴ്സും പോലീസുമെത്തി നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി കളമശ്ശേരി പോലീസ് അറിയിച്ചു.