EDAPPALLocal news
പൂക്കരത്തറ -വെങ്ങിനിക്കര വടക്കേപ്പാടം കോളനി അപ്രോച്ച് റോഡ് നാടിന് സമർപ്പിച്ചു
എടപ്പാൾ: പൂക്കരത്തറ -വെങ്ങിനിക്കര വടക്കേപ്പാടം കോളനി അപ്രോച്ച് റോഡ് തുറന്നു കൊടുത്തു. കെ ടി ജലീൽ എം എൽ എ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബൈദ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രഭാകരൻ, വാർഡ് മെമ്പർ പ്രകാശൻ തട്ടാരവളപ്പിൽ,
ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന, ക്ഷമറഫീഖ്, മുൻ ബ്ലോക്ക് പ്രസിഡൻ്റ് ബാലകൃഷ്ണൻ നാട്ടുകാരും പങ്കെടുത്തു.