EDAPPALLocal news

വിദ്യാർത്ഥികൾക്ക് കൈ താങ്ങായി വട്ടംകുളം ടൗൺ ഗ്രീൻസിറ്റി, എം.എസ്.എഫ് കമ്മിറ്റികൾ പഠനോപഹാരം നൽകി

എടപ്പാൾ : കോവിഡ് പ്രതിസന്ധി കാലത്ത് വിദ്യാർത്ഥികൾക്ക് കൈ താങ്ങായി വട്ടംകുളം ടൗൺ ഗ്രീൻസിറ്റി, എം.എസ്.എഫ്,ഗ്ലോബൽ കെഎംസിസി കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ വിദ്യാർത്ഥിക്കൾക്കായി പഠനോപഹാര വിതരണം നടത്തി.
പ്രാദേശത്തെ അഞ്ഞുറോളം വിദ്യാർത്ഥികൾക്കായി ആവിഷ്‌ക്കരിച്ച പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈൻ വഴി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വാ. പികെ ഫിറോസ് നിർവഹിച്ചു.
പുസ്തക വിതരണ ഉദ്ഘാടനം വട്ടംകുളം പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ടിപി ഹൈദരലി നിർവഹിച്ചു.
വിവിധ മേഖലയിൽ വിതരണം ചെയ്യാനുള്ള പുസ്തകങ്ങൾ തവനൂർ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പത്തിൽ അഷ്‌റഫ്‌ എം.എസ്.എഫ് ഭാരവാഹികൾക്ക് കൈമാറി.
ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ്‌ ഉമ്മർ ടിയു അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് തവനൂർ നിയോജക മണ്ഡലം ട്രഷറർ പത്തിൽ സിറാജ് ചടങ്ങിന് സ്വാഗതം പറഞ്ഞു.
പിവി ഹനീഫ, മുസ്തഫ കരിബനക്കൽ, അനീഷ് പിഎച്, കെഎം സലാം, വിവി അസലു, ഏവി നബീൽ, റഫീഖ് ചേകനൂർ, അലി ചെറുകാട്,ഏവി നാസർ,പിവി അക്ബർ, സജീർ എം.എം, സുബൈർ അബ്ദുള്ളക്കുട്ടി, സുലൈമാൻ മൂതൂർ എന്നിവർ പ്രസംഗിച്ചു
യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികളായ റാഷിദ്‌ വിപി, എം.കെ മുഫസിർ, ബസിൽ പി.എച് , സൽമാൻ പത്തിൽ, റജീബ് , ബസിൽ ആലത്തൂർ, സുഹൈൽ ഹസ്സൻ ,ഹാഷിർ ടിപി എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button