PONNANI

പച്ചപുതച്ച് പൊന്നാനിയിലെ നെൽ പാടങ്ങൾ

പൊന്നാനി : മുണ്ടകൻ കൃഷിക്കൊരുങ്ങി  പാടശേഖരങ്ങൾ. പെരുമ്പടപ്പ് അയിരൂർ പാടശേഖരത്തെ 140 ഏക്കറിൽ ഞാറ് നടീൽ  ആരംഭിച്ചു. ഞാറ് നട്ടാൽ 110 ദിവസംകൊണ്ട് കൊയ്തെടുക്കാവുന്ന മനുരത്ന ഇനത്തിൽപ്പെട്ട വിത്താണ് കൃഷിയിറക്കുന്നത്. കാലാവസ്ഥ അനുകൂലമാവുകയും ആവശ്യത്തിന് വെള്ളം ലഭിക്കുകയുംചെയ്താൽ ജനുവരി ആദ്യത്തോടെ നൂറുമേനി കൊയ്യാമെന്ന പ്രതീക്ഷയിലാണ് കർഷകർ. 140 ഏക്കറിലായി 200 ടണിലധികം നെല്ലാണ് കഴിഞ്ഞ വണ കൊയ്തെടുത്തത്.

നവംബർ, ഡിസംബർ മാസങ്ങളിൽ കൃഷിക്ക് ആവശ്യമായ വെള്ളംകിട്ടാതെ വരുന്നതാണ് ഏക പ്രതിസന്ധി. കഴിഞ്ഞതവണ വെള്ളം കിട്ടാത്തതിന്റെ ഭാഗമായി ചില ഭാഗങ്ങളിൽ നെല്ല് ഉണങ്ങിപ്പോയിരുന്നു.

ഇതിന് പരിഹാരം കാണാൻ കോൾമേഖലക്ക് ഉണർവേകുന്ന ഭാരതപ്പുഴ ബിയ്യം കായൽ ലിങ്ക് കനാൽ പദ്ധതി എത്രയും വേഗം യാഥാർഥ്യമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. പൊന്നാനി കോളിലെ പ്രധാന ജലസ്രോതസ്സായ നൂറടി തോട് വന്നെത്തുന്ന പഴഞ്ചിറയിൽനിന്ന് അയിരൂർ പാടശേഖരത്തേക്ക് വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നത് അയിരൂർ പാടശേഖര സമിതിയുടെ നീണ്ടകാലത്തെ ആവശ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button