Uncategorized

ദൗത്യം വിജയം, അരിക്കൊമ്പൻ പെരിയാർ സങ്കേതത്തിലേക്ക്; കുമളിയിൽ നിരോധനാജ്ഞ

ചിന്നക്കനാൽ : ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം വിജയം. 5 മയക്കുവെടി വെച്ചാണ് അരിക്കൊമ്പനെ കീഴടക്കിയത്. മണിക്കൂറുകൾ നീണ്ട പ്രതിരോധത്തിന് ഒടുവിൽ കൊമ്പൻ വരുതിയിലായി. പ്രതികൂല കാലാവസ്ഥയും മറികടന്നായിരുന്നു ദൗത്യം.
അരിക്കുമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നു വിടും. രാത്രി 9 മണിയോടെ കൊമ്പനെ പെരിയാർ സങ്കേതത്തിൽ എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് അരിക്കൊമ്പനെ കൊണ്ടുപോകുന്നത്. കുമളി പഞ്ചായത്തിൽ ഞായറാഴ്ച രാവിലെ 7 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button