എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രത്തിൽ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം
April 30, 2023
എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് എടപ്പാൾ സാമൂഹികാരോഗ്യകേന്ദ്രം നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി മന്ത്രി വീണാജോർജ് നിർവഹിച്ചു. ഡോ.കെ.ടി.ജലീൽ എം.എൽ.എ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ, വൈസ് പ്രസിഡണ്ട് ആർ ഗായത്രി എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ വൈസ് പ്രസിഡണ്ട് കെ പ്രഭാകരൻ മെഡിക്കൽ ഓഫീസർ ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവരും ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.