EDAPPAL

ദ്വിദിന പദയാത്ര സമാപിച്ചു.

എടപ്പാൾ :വട്ടംകുളം ഗ്രാമപഞ്ചായത്ത് യു.ഡി.എഫ് ഭരണത്തിലെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ഭരണ നേട്ടങ്ങൾ വിവരിക്കുന്നതിനും, സിപിഎമ്മിന്റെ കള്ളപ്രചരണങ്ങൾതുറന്നുകാണിക്കുന്നതിനും പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന പദയാത്ര സമാപിച്ചു.
മാണൂരിൽ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. സി പി ബാവഹാജി ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം കോട്ടീരിയിൽ നിന്ന് ആരംഭിച്ച പദയാത്ര പോട്ടൂരീൽ സമാപിച്ചു.
സമാപനദിവസം എരുവപ്രക്കുന്നിൽ നിന്ന് ആരംഭിച്ച യാത്ര ബ്ലോക്ക് കോൺഗ്രസ് ട്രഷറർ പന്നിക്കോട്ട് രവികുമാർ ഉദ്ഘാടനം ചെയ്തു. വട്ടംകുളം അങ്ങാടിയിൽ സമാപിച്ചു.
സമാപന സമ്മേളനം കെപിസിസി മെമ്പർ അഡ്വ.എ.എം.രോഹിത് ഉദ്ഘാടനം ചെയ്തു.
കേരളീയ ജനതയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നോരോന്നായി ലംഘിച്ച പിണറായി വിജയനും , ഇടതുമുന്നണിക്കും വരുന്ന തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നൽകാൻ ജനം തയ്യാറായിരിക്കുകയാണെന്ന് രോഹിത് അഭിപ്രായപ്പെട്ടു.

യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ കെ.ഭാസ്കരൻ വട്ടംകുളം അധ്യക്ഷത വഹിച്ചു.
ഇബ്രാഹിം മൂതൂർ, ഹാരിസ് മൂതൂർ, പത്തിൽ അഷറഫ്, ടി പി ഹൈദരലി, ടിപി മുഹമ്മദ്,
എൻ വി അഷറഫ്,
മുസ്തഫ ചേകനൂർ, പന്നിക്കോട് രവികുമാർ, ജാഥ ക്യാപ്റ്റൻമാരായ പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ്, മുൻ പ്രസിഡണ്ട് കഴുങ്ങില്‍ മജീദ്, ടി യു ഉമ്മർ, ഹസൈനാർ നെല്ലിശ്ശേരി, സിറാജ് പത്തിൽ, എം. ശങ്കരനാരായണൻ, എ വി നബീൽ, എന്നിവർ പ്രസംഗിച്ചു.
രണ്ടുദിവസങ്ങളിലായി പഞ്ചായത്തിലെ ഇരുപതോളം കേന്ദ്രങ്ങളിൽ ജാഥ പര്യടനം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button