KERALA
തൃശൂരിൽ ബസിന് നേരെ വീണ്ടും ‘കബാലിയുടെ ആക്രമണം; മുൻ വശത്തെ ചില്ലിന് താഴെ കുത്തി ആന ബസ് ഉയർത്തി
തൃശ്ശൂർ : തൃശൂർ ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ വീണ്ടും കബാലി എന്ന കൊമ്പനാനയുടെ ആക്രമണം. ഇന്നലെ രാത്രി എട്ട് മണിയോടെ അമ്പലപ്പാറ ഒന്നാം ഹെയർ പിൻ വളവിൽ വെച്ചാണ് സംഭവം. ഏറെ നേരം ബസ് കടത്തിവിടാതെ റോഡിലൂടെ നടന്ന ആന പെട്ടന്ന് അക്രമാസക്തനാകുകയായിരുന്നു. തിരികെ ഓടി വന്ന ആന ബസിന്റെ മുൻ വശത്തെ ചില്ലിന് താഴെ കുത്തി ബസ് ഉയർത്തി. ആളപായമില്ല.
ഷോളയാർ പവർഹൗസ് മുതൽ ആന ബസ് കടത്തി വിടാതെ റോഡിലൂടെ നടക്കുകയായിരുന്നു. രാത്രി ഏട്ടരയോടെ മലക്കപ്പാറയിൽ എത്തേണ്ട ബസ് രാത്രി 11 മണിയോടെയാണ് എത്തിയത്.