Local newsTHRITHALA

തൃത്താല നിയോജക മണ്ഡലത്തിലെ ഉന്നത വിജയം നേടിയ പരീക്ഷാർത്ഥികൾക്ക് നൽകുന്ന അനുമോദന ചടങ്ങ് നാളെ

ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ.എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ തൃത്താല അസംബ്ലി മണ്ഡലത്തിൽ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ‘എൻലൈറ്റിന്റെ’ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാർത്ഥികളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന ചടങ്ങ് നാളെ കൂറ്റനാട് കെ എം ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടി ശനിയാഴ്ച കാലത്ത് 10 മണിക്ക്  സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷതവഹിക്കും. എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ സമ്പൂർണ്ണ എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കാണ് അനുമോദന സദസ്സ് ഒരുക്കുന്നത്. എലൈറ്റ് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പ്രീപ്രൈമറി മുതൽ ഉന്നതവിദ്യാഭ്യാസ മേഖല വരെയുള്ള വിദ്യാഭ്യാസത്തിന്റെ അക്കാദമികവും അക്കാദമി കേതരവുമായ പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് എൻലൈറ്റ് വഴി നടപ്പിലാക്കിവരുന്നത്. പ്രെഡിക്ട് ജനകീയ സ്കോള ർഷിപ്പ് പദ്ധതി. ഗണിത പഠനം അനായാസകരമാക്കുന്നതിനുള്ള പ്രൊജക്ട് ഗണിതം. സൗജന്യ നീന്തൽ പരിശീലനം. ഹയർ എജ്യു കേഷൻ ഗൈഡൻസ് സെമിനാർ, തുടങ്ങിയവ ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം തൃത്താലയിൽ പൂർത്തിയാക്കിയ പ്രവർത്തനങ്ങളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button