തവനൂർ മണ്ഡലത്തിലെ 11 തീരദേശ തദ്ദേശ റോഡുകൾക്ക് 7.21 കോടി അനുവദിച്ചു.
1) പുതുപ്പള്ളി ബസ്സ്റ്റാൻ്റ്-കളൂർ റോഡ് (2.5 കോടി)
2) പള്ളിക്കടവ് SC കോളനി-ഭജനമഠം റോഡ് (1.70 കോടി)
3) പുറത്തൂർ ജുമാമസ്ജിദ്-നടുവളപ്പിൽ റോഡ് (44.20 ലക്ഷം)
4) കളൂർ സ്കൂൾ-ഹൈദർ മുസ്ലിയാർ റോഡ് (28.40 ലക്ഷം)
5) പടിഞ്ഞാറെക്കര SC കോളനി-അമ്പലപ്പടി റോഡ് (28.50 ലക്ഷം)
6) പടിഞ്ഞാറേക്കര കിണർ-പുഴയോരം റോഡ് (48 ലക്ഷം)
7) ഭജനമഠം-നായതോട് കടവ് റോഡ് (45.30 ലക്ഷം)
8) മുട്ടന്നൂർ SC കോളനി റോഡ് (79.80 ലക്ഷം)
9) സെൻ്റർ സ്റ്റോപ്- ഭജനമഠം ലിങ്ക് റോഡ്
(25 ലക്ഷം)
10) കാവിലക്കാട് ഡ്രൈനേജ് പ്രവൃത്തി (11.10 ലക്ഷം)
11) വെളിച്ചെണ്ണ പറമ്പ്- ഇല്ലത്ത്പടി റോഡ് (21 ലക്ഷം)
(ഉത്തരവിൻ്റെ കോപ്പികൾ ഇമേജിൽ കൊടുക്കുന്നു) ഇത്രയും തീരദേശ ഗ്രാമീണ റോഡുകൾക്ക് ബജറ്റിൽ പണം വകയിരുത്തിച്ചാണ് ഭരണാനുമതി ലഭ്യമാക്കിയത്)
ചമ്രവട്ടം പാലത്തിൻ്റെ തൃപ്രങ്ങോട് പഞ്ചായത്തിൽ വരുന്ന 300 മീറ്റർ അപ്രോച്ച് റോഡ് ഇൻ്റെർലോക്ക് പതിക്കുന്ന പ്രവൃത്തി തിങ്കളാഴ്ച ആരംഭിക്കും. ഇതിനായി നേരത്തെ 67 ലക്ഷം അനുവദിച്ച് ടെൻഡർ ചെയ്തിരുന്നു. വാഹന ഡ്രൈവർമാരും നാട്ടുകാരും പോലീസും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ചമ്രവട്ടം പാലത്തിൻ്റെ നരിപ്പറമ്പ് ഭാഗം ഇൻ്റെർലോക്ക് ചെയ്ത് നന്നാക്കിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. അന്നുണ്ടായ ഗതാഗതക്കുരുക്ക് എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തോട് ചേർന്ന ഭാഗം 300 മീറ്റർ ദൂരമുള്ളതിനാൽ കൂടുതൽ ഗതാഗത തടസ്സം ഉണ്ടാകാനിടയുണ്ട്. എല്ലാവരും സഹകരിച്ചാലേ എത്രയും വേഗം പ്രവൃത്തി പൂർത്തീകരിക്കാനാവൂ.
2026 മാർച്ച് 31-നകം മണ്ഡലത്തിലെ മുഴുവൻ ഗ്രാമീണ റോഡുകളും പുനരുദ്ധരിക്കാനുള്ള ശ്രമത്തിലാണ്. തദ്ദേശസ്ഥാപനങ്ങളും കട്ടക്ക് കൂടെ നിന്നാലേ ലക്ഷ്യം നേടാനാകൂ. തദ്ദേശസ്ഥാപന പ്രതിനിധികൾ പ്രവൃത്തികൾ ദ്രുതഗതിയിലാക്കാൻ ജാഗ്രത കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.