തവനൂരിൽ കാർഷിക കോളേജ് കൊണ്ടുവരാൻ ആലോചിക്കും കൃഷിവകുപ്പ് മന്ത്രി
എടപ്പാൾ : തവനൂരിൽ കാർഷിക കോളേജ് കൊണ്ടുവരാൻ ആലോചിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ധീഖ് നിയമസഭയിൽ പറഞ്ഞു.
അഡ്വ വിഎസ് ജോയ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവിൽ കാർഷിക യൂണിവേഴ്‌സിറ്റിയുടെ ഭാഗമായുള്ള കാർഷിക എഞ്ചിനീയറിങ് കോളേജിന്റെ ഭാഗമായുള്ള 100 ൽ അധികം ഏക്കർ സ്ഥലം ഉപയോഗപ്പെടുത്തി പുതിയൊരു കാർഷിക കോളേജ് കൊണ്ട് വരുമോ എന്ന വി.എസ് ജോയ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സഭയിൽ മന്ത്രി മറുപടി പറഞ്ഞത്. ബി.എസ്.സി അഗ്രികൾചർ,ബി.എസ്.സി ഹോർട്ടികൾചർ,ബി.എസ്.സി ബിയോടെക്നോളജി,എ.ഐ നൂതന കോഴ്സുകൾ ഉൾപ്പെടുത്തി ഒരു കോളേജ് കൊണ്ടുവന്നാൽ കുട്ടനാട് എന്ന കേരളത്തിന്റെ നെല്ലറയോട് കിടപിടിക്കുന്ന കോൾപാടങ്ങളുള്ള ആ കാർഷിക മേഖലക്ക് പ്രയോജനമായിരിക്കുമെന്നും അത് കൂടാതെ ചെറുപ്പക്കാർ കാർഷിക മേഖലയിൽ നിന്നും അകന്ന് പോകുന്നന്നും അവരെ ഈ മേഖലയിക്ക് ആകർഷിക്കുന്ന നൂതന കോഴ്സുകൾ ഉൾപ്പെടുത്തി കാർഷിക കോളേജ് കൊണ്ട് വരണമെന്ന് അഡ്വ വി.എസ് ജോയ് എം.എൽ.എ ചോദ്യവേളയിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
കൂടുതൽ നൂതന കോർസുകൾ കൊണ്ടുവരാൻ ശ്രമിക്കുമെന്നും തവനൂരിൽ പുതിയ കാർഷിക കോളേജ് കൊണ്ടുവരാൻ ശ്രമിക്കുമെന്നും മന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു.