BREAKING NEWSപെരുമ്പിലാവ്

തൃശൂരിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടച്ച് കയറി ഡ്രൈവർക്ക് ദാരുണാന്ത്യം; 8 പേർക്ക് പരിക്ക്

തൃശൂർ: അക്കിക്കാവിൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചു കയറി.അപകടത്തിൽ ഡ്രൈവർ മരിച്ചു. എറണാകുളം പള്ളുരുത്തി സ്വദേശി പി.ജോസഫ് (45) ആണ് മരിച്ചത്. കുന്നംകുളം അക്കിക്കാവിലാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10. 50 ഓടെയായിരുന്നു അപകടം.ചങ്ങരംകുളം ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസിനുമുന്നിലേക്ക് പെട്ടെന്ന് ഒരു കാർ വന്നപ്പോൾ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്തെ ഒരു പലചരക്ക് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ബസിന്റെ മുൻഭാഗവും കടയും പൂർണമായും തകർന്നു. ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button