CHANGARAMKULAM


തഖ്വ ഗ്രൂപ്പ് ചെയർമാൻ സയ്ദ് മുഹമ്മദിനെ ചങ്ങരംകുളം പ്രവാസി കൂട്ടായ്മ ആദരിച്ചു

ചങ്ങരംകുളം:സയ്യിദ് ശിഹാബ് ഔട്ട്സ്റ്റാന്റിങ് പേഴ്സണാലിറ്റി അവാർഡ് കരസ്ഥമാക്കിയ സയ്ദ് മുഹമ്മദിന് ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ ആദരവ് സമ്മാനിച്ചു.യുഎഇ യിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് ആയ തഖ്വ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയർമാനും ചങ്ങരംകുളം പ്രവാസി കൂട്ടായ്മയുടെ ഉപദേശക സമിതി അംഗവുമാണ് സയ്ദ് മുഹമ്മദ്. അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ കൂട്ടായ്മ ചെയർമാൻ യാഹുദ്ധീൻ പള്ളിക്കര, ജോയിന്റ് സെക്രട്ടറി അബു അയിനിച്ചോട്, പ്രവർത്തക സമിതി അംഗം സൈഫു കാഞ്ഞിയൂർ, മുതിർന്ന അംഗങ്ങളായ അബ്ദുൽ ജബ്ബാർ തെങ്ങിൽ,മുസ്തഫ അമയിൽ, അഷ്റഫ് മാട്ടം എന്നിവർ ചേർന്നാണ് ആദരവ് സമ്മാനിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button