EDAPPAL
ജെ സി ഐ എടപ്പാളും വട്ടംകുളം യോഗ സെന്ററും ചേർന്ന് യോഗാദിനം ആചരിച്ചു. ദേശീയ യോഗ ചാമ്പ്യൻ യോഗാചാര്യൻ മാധവൻ മാസ്റ്ററെ ആദരിച്ചു
എടപ്പാൾ : ജെ സി ഐ എടപ്പാളിന്റെ നേതൃത്വത്തിൽ ഒരു വാരം നീണ്ടു നിൽക്കുന്ന യോഗ പരിചയത്തിന് വട്ടംകുളം യോഗ സെന്ററിൽ തുടക്കം കുറിച്ചു. യോഗ പരിശീലനം നിത്യ ജീവിതത്തിൽ ശരീരത്തിനും മനസിനും നൽകുന്ന ഗുണങ്ങളെ കുറിച്ച് യോഗാചാര്യൻമാരായ വിജയൻ മാസ്റ്ററും, മാധവൻ മാസ്റ്ററും സംസാരിച്ചു. 72 വയസ്സിലും യോഗാഭ്യാസം ചെയ്യുകയും തുടർച്ചയായ വർഷങ്ങളിൽ ദേശീയ തലത്തിൽ യോഗ ചാമ്പ്യൻഷിപ്പിൽ വിജയിയാവുകയും ചെയ്ത മാധവൻ മാസ്റ്ററെ ജെ സി ഐ ആദരിച്ചു. തുടർന്ന് വട്ടംകുളം യോഗ സെന്ററിലെ കുട്ടികൾ അവതരിപ്പിച്ച യോഗ പ്രദർശനവും നടന്നു. ജെ സി ഐ പ്രസിഡണ്ട് രമ്യ പ്രകാശ് അധ്യക്ഷയായ ചടങ്ങിൽ ട്രഷറർ ഗസൽ, സുന്ദരൻ തൈക്കാട്, വിഷ്ണു പ്രകാശ് പുളിക്കപറമ്പിൽ, ഷംസുദ്ധീൻ എന്നിവരും പങ്കെടുത്തു സംസാരിച്ചു.