ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ സൗജന്യ തെങ്ങിൻ വിതരണം ചെയ്യുന്നു
May 27, 2023
ചാലിശ്ശേരി:സുസ്ഥിര തൃത്താല നീർത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തൃത്താല മണ്ഡലത്തിലെ വീടുകളിൽ ഒരു ലക്ഷം തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കുന്നു.പ്രസ്തുത പദ്ധതിയുടെ ഭാഗമായിക്കൊണ്ട് ചാലിശ്ശേരി പഞ്ചായത്തിലെ തെങ്ങിൻ തൈ ആവശ്യമുഉള്ളവർക്ക് സൗജന്യമായി തെങ്ങിൻതൈകൾ വിതരണം ചെയ്യുന്നു.തെങ്ങിൻ തൈ ആവശ്യമുള്ളവർ അതാത് വാർഡുകളിലെ മെമ്പർമാർ, തൊഴിലുറപ്പ് /എ.ഡി.എസ് എന്നിവരുടെ പക്കലോ പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിൽ നിന്നും ലഭിക്കുന്ന അപേക്ഷപ്പുറം പൂരിപ്പിച്ച് വില്ലേജ് നികുതി രശീതി, റേഷൻ കാർഡിന്റെ പകർപ്പ്, റേഷൻ കാർഡിൽ പേരുള്ള ആരുടെയെങ്കിലും തൊഴിൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം വാർഡ് മെമ്പറേയും എ.ഡി.എസിനെയും അല്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് തൊഴിലുറപ്പ് വിഭാഗത്തിൽ ഈ മാസം 29ആം തീയതിക്കുള്ളിൽ ഏൽപ്പിക്കേണ്ടതാണ്