CHANGARAMKULAMLocal news
ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ സ്ട്രീറ്റ് ലൈറ്റ് തെളിഞ്ഞു
ചങ്ങരംകുളം: മാസങ്ങളായി പ്രവര്‍ത്തനം നിലച്ച ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ സ്ട്രീറ്റ് ലൈറ്റ് പ്രകാശിച്ചു. ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തിക്കാത്തതും റോഡില്‍ വെളിച്ചമില്ലാത്തതും രാത്രി കാലങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ക്കും കോവിഡ് പരിശോധ നടത്തുന്ന പോലീസുകാര്‍ക്കും വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അറ്റകുറ്റപണികള്‍ പോലും നടക്കാതെ കിടന്ന സ്ട്രീറ്റ് ലൈറ്റ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് അധികൃതര്‍ അറ്റകുറ്റപണികള്‍ തീര്‍ത്ത് പ്രവര്‍ത്തക്ഷമമാക്കിയത്.