CHANGARAMKULAM

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല സാംസ്കാരിക യാത്ര സംഘടിപ്പിച്ചു

ചങ്ങരംകുളം:മൺമറഞ്ഞ മഹാസാഹിത്യ പ്രതിഭകളുടെ സ്മാരക മന്ദിരങ്ങളിലേക്ക് സാംസ്കാരിക സമിതി ഗ്രന്ഥശാല ചങ്ങരംകുളം യാത്ര സംഘടിപ്പിച്ചു. നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന വിടി ഭട്ടതിരിപ്പാടിന്റെ തറവാട് വീട്ടിൽ യാത്രാ സംഘത്തെ വിടി യു പൗത്രിയും കല്ലൂർമ്മജി എൽ പി എസ്സിലെ പ്രധാന അധ്യാപികയുമായ വി ടി മഞ്ജരി ടീച്ചറും ഭർത്താവ് ഹരീശ്വരനും യഥോചിതം സ്വീകരിച്ചു.ഒ വി വിജയന്റെ സ്മരണകൾ ഉറങ്ങുന്ന തസ്റാക്കിൽ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ കഥാപാത്രം മജീദ് യാത്രാ സംഘത്തെ സ്വീകരിച്ചു. സോമൻ ചെമ്പത്ത് എം എം ബഷീർ എം ഉണ്ണികൃഷ്ണൻ കെ പി തുളസി ടി പി മുകുന്ദൻ പി എസ് മനോഹരൻ എന്നിവർ യാത്രാസംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button