Local newsMALAPPURAM
ക്ഷേമപെൻഷൻ കൈകളിലേക്ക്

മലപ്പുറം : ഓണം മുറ്റത്തെത്തുംമുമ്പ് സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമപെൻഷൻ കൈയിൽ കിട്ടും. ആരെയും ആശ്രയിക്കാതെ ഇത്തവണയും ആഘോഷം ഉഷാറാക്കാം. 104,07,41,600 രൂപയാണ് പെൻഷൻ വിതരണത്തിനായി ജില്ലയിൽ എത്തിയത്. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും അർഹരായവർക്ക് കൃത്യമായി പെൻഷനെത്തിക്കുകയാണ് സർക്കാർ. മെയ്, ജൂൺ മാസങ്ങളിലെ പെൻഷനാണ് വിതരണംചെയ്യുക.
കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ എന്നീ വിഭാഗങ്ങളിലാണ് പെൻഷൻ വിതരണംചെയ്യുന്നത്. സഹകരണ സംഘങ്ങൾവഴി നേരിട്ട് വീടുകളിലും ബാങ്ക് അക്കൗണ്ട് വഴിയും പെൻഷൻ എത്തിക്കും.