Local newsMALAPPURAM

ഉപഭോഗസംസ്കാരത്തിലേക്ക് നമ്മൾ ഒതുങ്ങി- പി. പ്രസാദ്

പുലാമന്തോൾ : എല്ലാം വാങ്ങിക്കുകയെന്ന സംസ്‌കാരത്തിലേക്ക് മലയാളികൾ മാറിയതായി മന്ത്രി പി. പ്രസാദ്. പാലൂരിൽ സി.എം.എസ്. സ്മാരക കെട്ടിടത്തിലെ കൃഷിഭവനും പകൽവീടും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള അഗ്രോ ബിസിനസ് കമ്പനി രൂപവത്കരിക്കുമെന്നും അതിന്റെ പ്രഖ്യാപനം 17-ന് നടക്കുമെന്നും മന്ത്രി പറഞ്ഞു. പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ അധ്യക്ഷത വഹിച്ചു. കെട്ടിടത്തിന് സ്ഥലം വിട്ടുകൊടുത്ത പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ് സി.എം.എസ്. നമ്പൂതിരിപ്പാടിന്റെ കുടുംബാംഗങ്ങളെയും മുതിർന്ന കർഷകൻ എം. ചാത്തനെയും മന്ത്രി ആദരിച്ചു. ചന്ദ്രമോഹനൻ പനങ്ങാട്, ടി. സാവിത്രി, കെ. മുഹമ്മദ് മുസ്തഫ, എം.ടി. നസീറ, പി. ഉമ്മുസൽമ, എം. റജീന, മുഹമ്മദ് സക്കീർ, ബി. ബിനുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button