Local newsPONNANI
വിദ്യാർഥികൾ ദണ്ഡിയാത്ര നടത്തി
പുതുപൊന്നാനി : എ.യു.പി. സ്കൂൾ സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു വിദ്യാർഥികൾ പുതുപൊന്നാനി കടപ്പുറത്തേക്ക് പ്രതീകാത്മക ദണ്ഡിയാത്ര നടത്തി. സ്കൂൾ പ്രഥമാധ്യാപകൻ വി.കെ. അനസ് ഉദ്ഘാടനംചെയ്തു. സാമൂഹിക ശാസ്ത്ര ക്ലബ്ബ് കൺവീനർ ഹൈറുന്നിസ, അധ്യാപകരായ ഷീജ, നിമ്മി, നഫ്സിയ, സാം എന്നിവർ ദണ്ഡിയാത്രയ്ക്ക് നേതൃത്വംനൽകി.