ക്രിസ്ത്യൻ ബ്രദേഴ്സ് പെരുന്നാൾ കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു
ചാലിശേരി ക്രിസ്ത്യൻ ബ്രദേഴ്സ് വോഴ്സ് ഓഫ് യൂത്ത് പെരുന്നാൾ കമ്മിറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു.ഞായറാഴ്ച വൈകീട്ട് ചാലിശേരിയിൽ നടന്ന ആദ്യ കുടുംബ സംഗമം പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനിവിനു ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് അഖിൽ വിൽസൺ അദ്ധ്യക്ഷനായി,എല്ലാ അംഗങ്ങളുടെയും കുടുംബങ്ങളെ ചടങ്ങിൽ ആദരിച്ചു കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും , സ്നേഹവിരുന്നും ഉണ്ടായി. പഞ്ചായത്തംഗവും ഭാരവാഹികളും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടു.താബോറ് വാദ്യമേളവും ഫാൻസി വെടിക്കെട്ടും സംഗമത്തിന് പകിട്ടേക്കി.2012 ൽ പന്ത്രണ്ടു പേരുമായി ആരംഭിച്ച ക്രിസ്ത്യൻ ബ്രദേഴ്സ് പെരുന്നാൾ ആഘോഷ കമ്മിറ്റിയിൽ ഇപ്പോൾ പഴഞ്ഞി , കല്ലുപുറം , ചാലിശേരി പ്രദേശങ്ങളിൽ നിന്നായി പ്രവാസികൾ ഉൾപ്പെടെ 36 ഓളം മെമ്പർമാരുണ്ട്. ആഘോഷക്കൾക്കപ്പുറം ജീവ കാരുണ്യ പ്രവർത്തനങ്ങളും കമ്മിറ്റി ചെയ്ത് വരുന്നു.സംഗമത്തിൽ സെക്രട്ടറി ആവിഷ് ജോഷി ,ജോ.സെക്രട്ടറി റാബിൻ രാജൻ, ട്രഷറർ ആൽബിൻ പി.ജെ , ജോ.ട്രഷറർ ഷിബിൻ , ചാരിറ്റി കൺവീനർമാരായ റോക്കി വിൽസൺ , ഷിനോ വർഗീസ്,അഖിൽ , പ്രവാസി പ്രതിനിധി ജിനോ ജോയ് എന്നിവർ സംസാരിച്ചു.