CHANGARAMKULAM

മൂക്കുതല വടക്കുമുറി ജി എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

ചങ്ങരംകുളം: മൂക്കുതല വടക്കുമുറി ജി എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. ഉദ്യോഗസ്ഥർ ശേഷം പ്രവർത്തനം വിദ്യാർഥികൾക്ക് വിശദീകരിച്ചു നൽകി. പഠനയാത്രയുടെ ഭാഗമായി നടത്തിയ പരിപാടിക്ക് പ്രധാനാധ്യാപിക മിനി ടീച്ചർ, പിടിഎ പ്രസിഡണ്ട് റഹീം ചേലക്കടവ്, അധ്യാപകരായ സുധ, ഷിംന, ശ്രുതി, ജസീല,പി ടി എ വൈസ് പ്രസിഡണ്ട് മുസ്തഫ പി കെ തുടങ്ങിയവർ നേതൃത്വം നൽകി. ചങ്ങരംകുളം സ്റ്റേഷനു പുറമേ തുഞ്ചൻപറമ്പ്, നിള പാർക്ക്, ടൗൺ ഹാൾ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ, പ്രദേശങ്ങളിലും വിദ്യാർത്ഥി സംഘം സന്ദർശനം നടത്തി. അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് നടത്തിയ പഠനയാത്ര വിദ്യാർഥികൾക്ക് നവ്യാനുഭവം പകർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button