KERALA

കോഴിക്കോട് കോൺഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ മർദനം.

കോഴിക്കോട് കോൺഗ്രസ് ‘എ’ ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ മർദനം. കോൺഗ്രസ് പ്രവർത്തകർ മർദിച്ച മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് റിപ്പോർട്ടർ സി ആർ രാജേഷിനേയും കൈരളി ടിവിയിലെ മേഘയേയും പ്രവർത്തകർ തടഞ്ഞുവെച്ചു. ഇന്ന് രാവിലെയാണ് സ്വകാര്യ ഹോട്ടലില്‍ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടന്നത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതോടെയാണ് നേതാക്കള്‍ കയ്യേറ്റവും മര്‍ദ്ദനവും ആരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button