KERALA

കൊല്ലത്തു നിന്നും കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി

കൊല്ലം: അഞ്ചൽ തടിക്കാട്ടിൽ കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. അൻസാരി ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ ഇന്നലെ മുതൽ കാണാതായിരുന്നു. വീടിനോട് ചേർന്നുള്ള റബർ തോട്ടത്തിൽ നിന്നാണ് കിട്ടിയത്.

ഇന്നലെ വൈകിട്ട് മുതലാണ് കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്താൻ ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രാത്രി മുഴുവൻ തിരച്ചിൽ നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ശക്തമായ മഴ പെയ്തതിനാൽ ഒരു മണിയോടെ തിരച്ചിൽ നിർത്തുകയായിരുന്നു. പിന്നീട് ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് തന്നെ തിരച്ചിൽ പുനരാരംഭിച്ചു. ഇതിനിടയിലാണ് ഇന്നു രാവിലെ 7.30ഓടെ കുട്ടിയെ കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button