VATTAMKULAM

വട്ടംകുളത്ത് ചെണ്ടുമല്ലി പൂ കൃഷി ഒരുങ്ങുന്നു

എടപ്പാൾ: ഓണവിപണിയിൽ പൂക്കൾ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വട്ടംകുളം പഞ്ചായത്തിൽ പൂ കൃഷിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് അംഗം കെ.പി റാബിയായുടെ നേതൃത്വത്തിൽ നടുവട്ടം കരുവാട്ട് മനയിലെ സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് പൂ കൃഷി നടത്തുന്നത്. ആയിരത്തോളം ചെണ്ടുമല്ലി തൈകളാണ് നടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വട്ടംകുളം കൃഷി ഓഫീസർ ഗായത്രി രാജശേഖരൻ നിർവ്വഹിച്ചു. കർഷകരും തൊഴിലാളികളും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button