CHANGARAMKULAM

കേരള മുസ്‌ലിം ജമാഅത്ത് സെന്റിനറി അസംബ്ലി ഇന്ന്


ചങ്ങരംകുളം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ കമ്മറ്റി സംഘടിപ്പിക്കുന്ന സെന്റിനറി അസംബ്ലി ഇന്ന് ( വെള്ളി) വൈകുന്നേരം മൂന്നിന് പന്താവൂർ ഇർശാദിൽ സംഘടിപ്പിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന സമസ്ത നൂറാം വാർഷിക ആഘോഷങ്ങളുടെ പദ്ധതി അവതരണം അസംബ്ലിയിൽ നടക്കും.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എം അബൂബക്കർ മാസ്റ്റർ പടിക്കൽ നേതൃത്വം നൽകും. സമസ്ത മേഖല പ്രസിഡണ്ട് വി വി അബ്ദുറസാഖ് ഫൈസി ഉദ്ഘാടനം ചെയ്യും.സി വി അബ്ദുൽ ജലീൽ അഹ്സനി അധ്യക്ഷത വഹിക്കും.എം ഹൈദർ മുസ്‌ലിയാർ,കെ സിദ്ദിഖ് മൗലവി ഐലക്കാട്, എസ് ഐ കെ തങ്ങൾ മൂതൂർ,വാരിയത്ത് മുഹമ്മദലി,മുഹമ്മദ് നജീബ് അഹ്സനി ,അബ്ദുൽ ഹയ്യ് അഹ്‌സനി പ്രസംഗിക്കും
കേരള മുസ്‌ലിം ജമാഅത്ത്,എസ് വൈ എസ് ,എസ് എസ് എഫ് ,എസ് ജെ എം , എസ് എം എ തുടങ്ങിയ പ്രാസ്ഥാനിക ഘടകങ്ങളുടെ പ്രവർത്തകർ സംബന്ധിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button