കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തണം;നിർമ്മാണ തൊഴിലാളി യൂണിയൻ സി .ഐ.ടി.യു
എടപ്പാൾ:കാലവർഷക്കെടുതികളുടേയും മഹാമാരികളുടേയും സംഹാരതാണ്ഡവം നിർമ്മാണമേഖലയെ തകർത്ത് കൊണ്ടിരിക്കുന്ന ഈ കാലത്ത് ജീവിക്കാൻ പാടുപെടുന്ന തൊഴിലാളികളുടെ തലയിൽ ഇടിത്തീ വീണ പോലെയാണ് കേന്ദ്ര സർക്കാർ പുതിയ നികുതി പരിഷ്ക്കരണത്തിന്റെ (GST ) പേരിൽ വീണ്ടും വീണ്ടും വില വർദ്ധനവ് വരുത്തി കൊണ്ടിരിക്കുന്നത് ഈ തൊഴിലാളി വിരുദ്ധ ജനദ്രോഹനയങ്ങൾ തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. വട്ടംകുളം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. എ.വി.മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് ഇ.വി.മോഹനൻ ഉദ്ഘാടനം ചെയ്തു.എം.വി.ലത്തീഫ് പ്രവർത്തന റിപ്പോർട്ടും ടി.പി. സുബ്രഹ്മണ്യൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.എം.ബി.ഫൈസൽ, കെ.വി.കുമാരൻ, എം.എ.നവാബ്, എം.മുരളീധരൻ, പി.കൃഷ്ണൻ, കെ.പി.സുബ്രഹ്മണ്യൻ, പി.ബാബു.എന്നിവർ പ്രസംഗിച്ചു.എ.എസ് സുരേഷ് രക്തസാക്ഷി പ്രമേയവും വി.പി.ബേബി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഭാരവാഹിളായി എ.വി.മുഹമ്മദ് പ്രസിഡണ്ട്, എം.വി.ലത്തീഫ് സെക്രട്ടറി, കെ.വി.അയ്യപ്പൻ, ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.