രാഷ്ട്രീയഭാഷാ അപചയം ചെറുക്കണം; വി.എം. സുധീരൻ
എടപ്പാൾ: സഭ്യമായ രാഷ്ട്രീയ ഭാഷാ പ്രയോഗങ്ങൾക്ക് അപചയം സംഭവിക്കുന്നത് പ്രതിരോധിക്ക പ്പെടേണ്ടതാണെന്ന് മുൻ കെ.പി.സി.സി. പ്രസിഡൻറ് വി.എം. സുധീരൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റി കുറ്റിപ്പുറത്ത് സംഘടിപ്പിച്ച മുൻ ഡി.സി.സി. പ്രസിഡന്റ് വി.എം. കൊളക്കാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുപ്രവർത്തനത്തോടൊപ്പം കലാ -സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞുനിന്ന വി.എം. കൊളക്കാട് ആദർശങ്ങളിലും നിലപാടുകളിലും വിട്ടുവീഴ്ച ചെയ്യാത്ത നേതാവായിരുന്നുവെന്നും വി.എം. സുധീരൻ പറഞ്ഞു.
വി.എം. കൊളക്കാടിന്റെ ഫോട്ടോ അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് അധ്യക്ഷനായി. ആര്യാടൻ ഷൗക്കത്ത്, വി.എ. കരീം, ഇ. മുഹമ്മദ്കുഞ്ഞി, സി.കെ. ഉമ്മർ ഗുരുക്കൾ, പി.സി.എ. നൂർ, അഡ്വ. വി. പത്മകുമാർ, വി. മധുസൂദനൻ, അഡ്വ. മുജീബ് കൊളക്കാട്, പാറക്കൽ ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.