Local newsTHRITHALA
കൂറ്റനാട് പിലാക്കാട്ടിരിയിൽ സംഘം ചേർന്ന് വീട്ടിൽ കയറി മർദ്ദിച്ചു ; ഗൃഹനാഥനും ഭാര്യക്കും പരിക്ക്
കൂറ്റനാട് പിലാക്കാട്ടിരിയിൽ മൂന്നുപേർ സംഘം ചേർന്ന് വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. എരകത്ത് പടിയിൽ ഉണ്ണികൃഷ്ണന്റെ (50) വീട്ടിലേക്കാണ് അക്രമിസംഘം എത്തിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.വഴി തർക്കത്തിന്റെ പേരിലുള്ള വിരോധം വെച്ചാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. മരക്കഷണങ്ങൾ ഉപയോഗിച്ചാണ് അക്രമിച്ചതെന്ന് ഉണ്ണികൃഷ്ണന്റെ മൊഴി. ആക്രമണത്തിൽ ഉണ്ണികൃഷ്ണനും തടയാൻ എത്തിയ ഭാര്യക്കും പരിക്കുകൾ ഏറ്റിട്ടുണ്ട്. ആക്രമണ സംഘത്തിൽ ഉണ്ടായിരുന്ന പിലാക്കാട്ടേരി സ്വദേശികളായ ശിവശങ്കരൻ , കൃഷ്ണദാസ്, ദേവദാസ് എന്നിവർക്കെതിരെ ചാലിശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.