PONNANI

ദിറായ കോഴ്സ് ഓറിയെന്റേഷൻ ക്ലാസും സയ്യിദ് ഹൈദരലി തങ്ങൾ അനുസ്മരണവും നടത്തി

പൊന്നാനി:സമസ്ത കേരള മദ്രസ്സ മാനേജ്മെന്റ് അസോസിയേഷൻ വെസ്റ്റ് ജില്ലാ കമ്മിറ്റി മദ്രസ്സ പഠനം കഴിഞ്ഞ 15 നും 25 നും ഇടയിൽ പ്രായമുള്ള ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും വേണ്ടി നടപ്പിലാക്കുന്ന തൊഴിലതിഷ്ഠിത വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് കോഴ്സായ ദിറായ കോഴ്സ് ഓറിയന്റേഷൻ ക്യാമ്പും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മാറഞ്ചേരി റെയിഞ്ച് മദ്രസ്സ മാനേജ്മെന്റ് അസോസിയേഷന്റെയും ജം ഇയ്യത്തുൽ മുഅല്ലിമീൻ അസോസിയേഷന്റെയും നേതൃത്വത്തിൽ പുറങ്ങ് ഹിലാൽ പബ്ലിക് സ്കൂളിൽ വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ കെ എസ് തങ്ങൾ ഉത്ഘാടനം ചെയ്തു. മാറഞ്ചേരി റെയിഞ്ച് മദ്രസ്സ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് കെവി കുഞ്ഞാഹമ്മദ് മുസ്ലിയാരുടെ പ്രാർഥനയോടെ ആരംഭിച്ച ക്യാമ്പിൽ പിവി മുഹമ്മദ് കുട്ടി ഫൈസി കറുകത്തിരുത്തി അനുസ്മരണ പ്രഭാഷണവും പ്രശസ്ത മൊട്ടിവേറ്റർ ഫാഹിദ് പെരിന്തൽമണ്ണ ക്ലാസ്സിനു നേതൃത്വ വും നൽകി.മാറഞ്ചേരി റെയിഞ്ച് ദിറായ സമിതി ചെയർമാൻ കെവി മുഹമ്മദ് മൗലവി ആദ്യക്ഷത വഹിച്ചു.സമസ്ത കേരള ജമിയ്യത്തുൽ മുഅല്ലിമീൻ പൊന്നാനി മേഖല വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് ഫൈസി പൂക്കരത്തറ,വി കെ മുഹമ്മദ് മൗലവി പ്രസിഡന്റ് മാറഞ്ചേരി റെയിഞ്ച്,എകെകെ മരക്കാർ മൗലവി സെക്രട്ടറി മാറഞ്ചേരി റെയിഞ്ച്,ഹാരിസ് നിസാമി,വിപി ഹസ്സൻ സെക്രട്ടറി മാറഞ്ചേരി റെയിഞ്ച്,റഷീദ് ദാരിമി ഖത്തീബ് പുറങ്ങ് മാരാമുറ്റം, മുഹമ്മദലി അശ്റഫി,അഷ്റഫ് മൗലവി പുതുപൊന്നാനി,ടി അഷ്റഫ്, മുഹമ്മദ് ശരീഫ് അശ്റഫി, കോഡിനേറ്റർ ദിറായ കോഴ്സ് മാറഞ്ചേരി റെയിഞ്ച്,സക്കരിയ നിസാമി,എന്നിവർ ആശംസകൾ അർപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button